KeralaLatest

കോഴിക്കോട് ചിക്കന്‍ സ്റ്റാളിലും  തട്ടിപ്പ്

“Manju”

കോഴിക്കോട് നഗരത്തിലെ ചിക്കന്‍ സ്റ്റാളുകളില്‍ സെെനിക ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വ്യാപക തട്ടിപ്പ്. തട്ടിപ്പുകാരന്‍ കടയുടമകളുമായി നടത്തിയ ഫോണ്‍ സംഭാഷണം തികച്ചും വിശ്വസനീയമായിരുന്നു. ആദ്യം തട്ടിപ്പുകാരന്‍കടയുടമയുടെ ഫോണിലേക്ക് വിളിച്ച്‌ സെെനിക ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നു. തുടര്‍ന്ന് 25 കിലോയോളം നല്ല ഇറച്ചി വെട്ടിവെയ്ക്കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് പൈസ അക്കൗണ്ടില്‍ അടയ്ക്കാമെന്ന് ഉറപ്പ് നല്‍കി ഗൂഗിള്‍ പേ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടും. ഒപ്പം തട്ടിപ്പുവീരന്‍ ഫോട്ടോയും പാന്‍കാര്‍ഡുകളുമൊക്കെ കടയുടമകള്‍ക്ക് അയച്ചു നല്‍കും.
ഇത്രയും വിവരങ്ങളൊക്കെ ലഭിക്കുന്നതോടെ കടക്കാര്‍ ഇയാളെ വിശ്വാസത്തിലെടുത്ത് ഇറച്ചി വെട്ടി വയ്ക്കും. പിന്നാലെയാണ് തട്ടിപ്പിന്റെ മണം അടിച്ചു തുടങ്ങുന്നത്. കാത്തിരുന്ന കടക്കാരെ വെട്ടിലാക്കി ഇറച്ചിയെടുക്കാന്‍ ആളെത്തില്ല. ഗൂഗിള്‍ പേ വഴി പണവും ലഭിക്കില്ല. കക്കോടി, കൊമ്മേരി, മാങ്കാവ്, കമ്ബിളിപ്പറമ്ബ് എന്നിവിടങ്ങളിലെ കച്ചവടക്കാരാണ് ഈ തട്ടിപ്പുവീരന്റെ കെണിയില്‍ പെട്ടത്.
ചില കടക്കാരോട് പണം ക്രഡിറ്റാവുന്നില്ലെന്നും തന്‍്റെ നമ്ബരിലേക്ക് ഒരു രൂപ അയച്ചാല്‍ പേയ്മെന്റ് നടത്താന്‍ എളുപ്പമാവുമെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കടക്കാരാരും ഇത് വിശ്വാസത്തിലെടുത്തില്ല. ഇപ്പോള്‍ സജീവമായ ഓണ്‍ലെെന്‍ തട്ടിപ്പാണ് ഇതിന്റെ പിന്നിലെന്നാണ്ചിക്കന്‍ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ്, സെക്രട്ടറി പി.വി. മുസ്തഫ, ജോ. സെക്രട്ടറി ഫിറോസ് പൊക്കുന്ന് എന്നിവര്‍ പറഞ്ഞത്.

Related Articles

Back to top button