IndiaLatest

കോവിഡ് വാ​ക്സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന വേ​ണ​മെ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ ഹ​ര്‍​ജി ത​ള്ളി

“Manju”

 

ശ്രീജ.എസ്‌

മുംബൈ : കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്ന് അപേക്ഷിച്ച്‌ ജഡ്ജിമാരും അഭിഭാഷകരും സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ജസ്റ്റിസ് ജി.എസ്. കുല്‍ക്കര്‍ണി എന്നിവരടങ്ങുന്ന ബെഞ്ചാണ് അപേക്ഷ തള്ളിയത്. മുന്‍ഗണന അവകാശപ്പെട്ടു കൊണ്ട് വാക്‌സിന്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നത് സ്വാര്‍ത്ഥതയാണെന്നും കോടതി അറിയിച്ചു.

മുംബൈയിലെ അഭിഭാഷകരാണ് വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്ന് കാണിച്ച്‌ പൊതുതാത്പര്യ ഹര്‍ജി കോടതിയ്ക്ക് സമര്‍പ്പിച്ചത്. ജഡ്ജിമാര്‍, അഭിഭാഷകര്‍, ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ നിയമ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ മുന്നണി പ്രവര്‍ത്തകരായി കണക്കാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ഉടന്‍തന്നെ വാക്‌സിനേഷന്‍ നടത്തണമെന്നും പറയുന്നു. കൊറോണ കാലത്തും ഹൈക്കോടതി പ്രവര്‍ത്തിച്ചിരുന്നെന്നും എല്ലാവരും മഹാമാരി കണക്കിലെടുക്കാതെ ജോലി ചെയ്തിരുന്നെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Related Articles

Back to top button