IndiaKeralaLatest

പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രമായി തുടരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ന്റെ സ​ഹാ​യ​ത്താ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ന്‍ നിലനില്‍ക്കുന്നത്. 84 കാ​ര​നാ​യ പ്ര​ണാ​ബ് മു​ഖ​ര്‍​ജിക്ക് ഡ​ല്‍​ഹി​യി​ലെ രാ​ജാ​ജി മാ​ര്‍​ഗി​ലു​ള്ള വീ​ട്ടി​ല്‍ വീണാണ് പരിക്കേറ്റത്. തുടര്‍ന്ന് ക​ഴി​ഞ്ഞ 10 ന് ​അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​സ്തി​ഷ​ക​ത്തി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ പ്ര​ണാ​ബി​ന് കൊറോണ വൈറസ് കൂ​ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ര്‍​ശി​ച്ച മ​ക​ന്‍ അ​ഭി​ജി​ത്ത് പ​റ​ഞ്ഞി​രു​ന്നു. ചി​കി​ത്സ​യോ​ട് അ​ദ്ദേ​ഹ​ത്തി​ന്റെ ശ​രീ​രം പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ഭി​ജി​ത്ത് പറഞ്ഞിരുന്നു.

Related Articles

Back to top button