InternationalLatest

ബയേണ്‍ മ്യൂനിക് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു

“Manju”

ശ്രീജ.എസ്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ബയേണ്‍ മ്യൂനിക് ലിയോണിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ഇതോടെ ബയേണ്‍ ഫൈനലില്‍ പ്രവേശിച്ചു. തകര്‍പ്പന്‍ പ്രകടനമാണ് അവര്‍ നടത്തിയത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി ബയേണ്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചിരുന്നു. സെര്‍ജെ ഗ്നാബ്രിയയും, റോബര്‍ട്ടോ ലെവന്‍ഡോസ്‌കയുമാണ് ഗോളുകള്‍ നേടിയത്. ബയേണിന് വേണ്ടി സെര്‍ജെ ഗ്നാബ്രിയ ഇരട്ട ഗോളുകള്‍ നേടി.

18,33 മിനിറ്റുകളിലാണ് അവര്‍ ആദ്യ രണ്ട് ഗോളുകള്‍ നേടിയത്. സെര്‍ജെ ഗ്നാബ്രിയ ആണ് ആദ്യ രണ്ട് ഗോളുകളും നേടിയത്. പിന്നീട് രണ്ടാം പകുതിയില്‍ എമ്പത്തിയെട്ടാം മിനിറ്റില്‍ മൂന്നാം ഗോള്‍ പിറന്നു. ബയേണ്‍ മ്യൂനിക്-പിഎസ്ജി ഫൈനല്‍ മല്‍സരം തിങ്കളാഴ്ച പുലര്‍ച്ചെ 12.30 നടക്കും.

Related Articles

Back to top button