InternationalLatest

ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച്‌ ബംഗ്ലാദേശ്

“Manju”

ശ്രീജ.എസ്

ധാക്ക: ബംഗ്ലാദേശുമായുള്ള നയതന്ത്രതല ചര്‍ച്ചയില്‍ സുപ്രധാന ചുവടുവയ്‌പ്പുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശൃംഗ്ല ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുക, സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുക തുടങ്ങി വിവിധ വിഷയങ്ങളില്‍ പരസ്‌പര സഹകരണവും അതോടൊപ്പം സുരക്ഷയും സംബന്ധിച്ച കാര്യങ്ങളാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്‌തത്.

ന്യൂഡല്‍ഹിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു കാര്യത്തിനും ധാക്ക കക്ഷിയാകില്ലെന്നും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള തീവ്രവാദികള്‍ക്കോ കലാപകാരികള്‍ക്കോ തങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി. തീവ്രവാദം ചെറുക്കുന്നതിന് അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ പിന്തുണ നേടാന്‍ കഴി‌ഞ്ഞതിന്റെ ആത്മവിശ്വാസം വരും ദിവസങ്ങളില്‍ ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും.

Related Articles

Back to top button