KannurKeralaLatest

മുന്‍ ദേശീയ കബഡി താരം പുഴയില്‍ വീണ് മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

നീലേശ്വരം: മുന്‍ ദേശീയ കബഡി താരം പുഴയില്‍ വീണ് മരിച്ചു. കൊയാമ്പുറത്തെ വി മനോഹരന്‍ (58) ആണ് മരിച്ചത്. വളര്‍ത്തു നായയെ പുഴയില്‍ കുളിപ്പിക്കുമ്പോള്‍ അപസ്മാരം മുലം വെള്ളത്തില്‍ വീണ് മരിക്കുകയായിരുന്നു. 1984 ല്‍ ആലപ്പുഴയില്‍ വെച്ച്‌ നടന്ന ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന്റ ക്യപ്റ്റനായിരുന്നു. 1985 ല്‍ ഗോവയില്‍ വെച്ച്‌ നടന്ന 33-ാംമത് നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിലും 1987 ല്‍ ഹൈദരബാദില്‍ നടന്ന നാഷണല്‍ കബഡിയിലും കേരളത്തെ പ്രതിനിധികരിച്ച്‌ കളിച്ചിട്ടുണ്ട്

1989 ല്‍ നാഷണല്‍ ഗേയിംസിലും കേരളത്തിന് വേണ്ടി ജേഴ്സിയണിഞ്ഞിട്ടുണ്ട്. കണ്ണുര്‍ – കാസര്‍കോട് ജില്ല റഫറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊയാമ്പറത്തെ പ്രഗത്ഭ കബഡി ടീമായ സംഘം കൊയമ്പറത്തിലൂടെയാണ് മനോഹരന്‍ കബഡി കളത്തില്‍ എത്തിയത്. സംഘം ക്ലബ്ബിന് വേണ്ടി നിരവധി മല്‍സരങ്ങളില്‍ കപ്പ് നേടിയിട്ടുണ്ട്. കാസര്‍കോട് ജില്ലാ ശരീര സൗന്ദര്യമല്‍സരത്തില്‍ ‘മിസ്റ്റര്‍ കാസര്‍കോട്’ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥന തലത്തിലും മത്സരിച്ചിട്ടുണ്ട്. ഭാര്യ: റീന. മക്കള്‍: റീമ, റജിന, ജോത്യഷ്, മരുമക്കള്‍ സുധീഷ് കോഴിക്കോട്, സന്തോഷ് ഉദുമ, സഹോദരങ്ങള്‍: മാധവന്‍, ഭാരതി, പരേതയായ യശോദ.

Related Articles

Back to top button