KeralaKozhikodeLatest

എണ്ണൂറോളം വീടുകളില്‍ ഓണക്കിറ്റുമായി സേവാഭാരതി

“Manju”

വി.എം.സുരേഷ്കുമാർ

വടകര: സേവാഭാരതി മാങ്ങോട്ടുപാറയുടെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. ചോറോട് പഞ്ചായത്തിലെ 7, 10, 11, 12 വാര്‍ഡുകളിലായി എണ്ണൂറോളം വീടുകളില്‍ ഓണക്കിറ്റ് എത്തിച്ചു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഓണകൈനീട്ടവും നല്‍കി.


കോഴിക്കോട് വിഭാഗ് സേവാ പ്രമുഖ് എം. പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. കൂടാതെ വടകര ഗണ്ഡ് സഹ കാര്യവാഹ് പ്രമോദ്, ചോറോട് മണ്ഡലം കാര്യവാഹ് സത്യന്‍ വള്ളിക്കാട്, ചോറോട് പഞ്ചായത്ത് സേവാഭാരതി സെക്രട്ടറി എ.പി.ബാബു എന്നിവര്‍ പങ്കെടുത്തു. രഞ്ജിഷ് രയരോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊറോണ പ്രോട്ടോകോള്‍ പാലിച്ച് സേവാഭാരതി പ്രവര്‍ത്തകരും പങ്കെടുത്തു.

Related Articles

Back to top button