KeralaLatestThiruvananthapuram

കൊവിഡ് ബാധിച്ച യുവതിക്ക് ആംബുലന്‍സില്‍ പീഡനം; ഡ്രൈവര്‍ പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍
പത്തനംതിട്ട :ആറന്മുളയില്‍ കൊവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ ക്രൂരമായി പീഡിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ചികിത്സാ കേന്ദ്രത്തിലേക്ക് പോകും വഴിയാണ് പീഡനം നടന്നത്. പ്രതിയെ അടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 108 ആംബുലന്‍സിലെ ഡ്രൈവറായ കായംകുളം കീരിക്കാട് നൗഫലാണ് പിടിയിലായത്. രാത്രി ഒരു മണിയോടെയാണ് സംഭവം. കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുകുന്ന സമയത്താണ് പീഡനം നടന്നത്.
ആംബുലന്‍സില്‍ രണ്ട് യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ആശുപത്രിയില്‍ ഇറക്കിവിട്ട ശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചത്. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലെത്തിയ യുവതി അധികൃതരോട് വിവരം തുറന്നു പറഞ്ഞു. പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചു. പീഡനവിവരം ആരോടും പറയരുതെന്നും ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ കൂടുതല്‍ പരിശോധനക്ക് വിധേയയാക്കും.

Related Articles

Back to top button