IndiaLatest

കോവിഡ് പ്രതിരോധ മരുന്ന്: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

“Manju”

ന്യുഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ഐവര്‍മെക്ടിന്‍ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും ലോകാരോഗ്യ സംഘടന. പുതിയ സാഹചര്യത്തില്‍ ഏതൊരു മരുന്ന് ഉപയോഗിക്കുന്നതിലും അതിന്റെ സുരക്ഷയും ഫലപ്രാപ്തിയുമാണ് പ്രധാനം. ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാക്കാനല്ലാതെ ഇത്തരം മരുന്ന് ഉപയോഗിക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍ ട്വീറ്റ് ചെയ്തു.

ഐവര്‍മെക്ടിന്‍ ഉപയോഗിക്കുന്നതിനെതിരെ രണ്ട് മാസത്തിനിടെ ലോകാരോഗ്യ സംഘടന നല്‍കുന്ന രണ്ടാമത്തെ മുന്നറിയിപ്പാണിത്. പ്രായപൂര്‍ത്തിയായവരില്‍ കോവിഡിനെതിരെ ഐവര്‍മെക്ടിന്‍ ഉപയോഗിക്കാന്‍ ഗോവ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ഡോ.സൗമ്യയുടെ ട്വീറ്റ് വന്നതും. ആശുപത്രി പ്രവേശനം, മരണനിരക്ക് എന്നിവയുമായി മരുന്നിന് ബന്ധമുണ്ടെന്ന് കൃത്യമായ തെളിവില്ലെന്നായിരുന്നു മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പ്.

പാരാസൈറ്റിക് ഇന്‍ഫെക്ഷനുകള്‍ക്കെതിരെ ഉപയോഗിക്കുന്ന ഗുളികയാണ് ഐവര്‍മെക്ടിന്‍. പനി നിയന്ത്രിക്കാന്‍ ഈ മരുന്ന് ഉപയോഗിക്കാമെന്ന് കഴിഞ്ഞ മാസം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നു. രോഗത്തിന്റെ തീവ്രത കുറയ്ക്കാനാണ് ഐവര്‍മെക്ടിന്‍ കൊടുക്കുന്നതെന്നും 18 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഈ ചികിത്സ നല്‍കുകയെന്നും ഗോവ ആരോഗ്യമന്ത്രി വിശ്വജിത് പി.റാണെ അറിയിച്ചിരുന്നു.

Related Articles

Back to top button