KeralaLatestThiruvananthapuram

തിരുവനന്തപുരം ജില്ലയിലെ നാലു പ്രദേശങ്ങള്‍ കൂടി കണ്ടെയന്‍മെന്റ് സോണായി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം • കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ നാലു പ്രദേശങ്ങള്‍കൂടി കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

വെള്ളനാട് പഞ്ചായത്തിലെ കടുക്കാമൂട് (14), കാഞ്ഞിരംകുളം പഞ്ചായത്തിലെ ചീനിവിള (06), തിരുവനന്തപുരം കോര്‍പ്പറേഷന്‍ കരമന വാര്‍ഡിലെ(45) തെലുഗു ചെട്ടി ലൈന്‍ , മണക്കാട് വാര്‍ഡിലെ (72) മണക്കാട് മാര്‍ക്കറ്റ് എന്നീ പ്രദേശങ്ങളെയാണു ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

കോവിഡ് രോഗപ്പകര്‍ച്ച നിയന്ത്രണവിധേമായതിനെത്തുടര്‍ന്നു അഴൂര്‍ പഞ്ചായത്തിലെ കോലിച്ചിറ (05), അഴൂര്‍ എല്‍ പി എസ്‌ (06), മണമ്പൂര്‍ പഞ്ചായത്തിലെ കണ്ണാരിക്കര (09), പൂവത്തുമൂല (12), വിളപ്പില്‍ പഞ്ചായത്തിലെ പുളിയറക്കോണം (20), വെമ്പയം പഞ്ചായത്തിലെ കുറ്റിയാണി (15), ബാലരാമപുരം പഞ്ചായത്തിലെ ടൗണ്‍ വാര്‍ഡില്‍ (07) ശലിഗോത്ര തെരുവ്, പെരുങ്ങുമല പഞ്ചായത്തിലെ വെങ്കോല (01), ചിപ്പാന്‍ഞ്ചിറ (16), ഇളവുപാലം (17), കൊല്ലയില്‍ (18) എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button