KeralaLatestThiruvananthapuram

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: സംസ്‌ഥാനത്തു സ്വര്‍ണവില പവന്‌ 320 രൂപ കുറഞ്ഞ്‌ ഈ മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിലെത്തി. 38,560 രൂപയാണ്‌ പവനു വില. ഗ്രാമിന്‌ ഇന്നലെ 40 രൂപ കുറഞ്ഞു. 4820 രൂപയാണ്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഏഴ്‌, ഏട്ട്‌, ഒന്‍പത്‌ തീയതികളിലാണ്‌ സംസ്‌ഥാനത്തു സ്വര്‍ണവില ഏറ്റവും കൂടിയത്‌. 42,000 രൂപയാണ്‌ പവന്‌ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന വില.
തുടര്‍ച്ചയായ നാലാം ദിവസമാണ്‌ സ്വര്‍ണവില ഇടിയുന്നത്‌. സ്വര്‍ണത്തിന്റെ ആഗോള വിലയിലും ഇടിവുണ്ട്‌. ഔണ്‍സിന്‌ 0.3 ശതമാനം വിലയിടിഞ്ഞ്‌ 1933.7 ഡോളറിലെത്തി. ഇന്നലെ സ്വര്‍ണത്തിനു പുറമേ വെള്ളി, പ്ലാറ്റിനം എന്നീ ലോഹങ്ങളിലും വിലയിടിവുണ്ടായി. കോവിഡ്‌ ഭീതിയിലാണ്‌ സ്വര്‍ണവില കുതിച്ചുകയറിയത്‌. മറ്റു നിക്ഷേപങ്ങള്‍ വിട്ട്‌ ഉപഭോക്‌താക്കള്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ്‌ കാരണം. കോവിഡ്‌ രോഗബാധയ്‌ക്കു വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ വിജയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ്‌ സ്വര്‍ണവിലയെ പിന്നോട്ടുവലിച്ചത്‌. ആഗോള വിപണിയില്‍ ഡോളര്‍ ശക്‌തിപ്പെട്ടതും സ്വര്‍ണവില താഴാന്‍ കാരണമായി.

Related Articles

Back to top button