KeralaLatestThiruvananthapuram

ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷിക്കാന്‍ അവസാന തീയതി നാളെ

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ നാളെയാണ് അവസാന തീയതി. ഇതുവരെ 6.16 ലക്ഷം അപേക്ഷകളാണ്‌ ലഭിച്ചത്. ഇതില്‍ 4.43 ലക്ഷം പേര്‍ സ്വന്തമായി സ്ഥലമുണ്ടെങ്കിലും വീടില്ലാത്തവരാണ്. 1.72 ലക്ഷം പേര്‍ സ്വന്തമായി ഭൂമിയും വീടുമില്ലാത്തവരാണ്.

അര്‍ഹതയുണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനായി അപേക്ഷിക്കാന്‍ അവസരം. അര്‍ഹരായവര്‍ക്കു സ്വന്തമായോ തദ്ദേശ സ്ഥാപനങ്ങളില്‍ തയാറാക്കിയിരിക്കുന്ന ഹെല്‍പ് ഡെസ്‌ക് അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. sh_vsskäv: www.life2020.kerala.gov.in

സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരടു പട്ടിക പ്രസിദ്ധീകരിക്കും. പഞ്ചായത്ത് തലത്തിലുള്ള പരാതികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികള്‍ നഗരസഭാ സെക്രട്ടറിമാര്‍ക്കുമാണു് സമര്‍പ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകള്‍ കലക്ടര്‍മാരായിരിക്കും പരിശോധിക്കുക. സെപ്റ്റംബര്‍ അവസാനത്തോടെ തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Back to top button