ErnakulamKannurKeralaLatestThiruvananthapuram

ബസുകളുടെ 3 മാസത്തെ നികുതി ഒഴിവാക്കാന്‍ ആലോചന; ടൂറിസ്റ്റ് ബസുകളേയും പരിഗണിക്കും

“Manju”

പി.വി.എസ്

കൊച്ചി: പെർമിറ്റ് സ്റ്റോപ്പേജ് നൽകി സ്വകാര്യബസ് ഉടമകൾ സർവീസ് നിർത്തിയ സാഹചര്യത്തിൽ മൂന്നുമാസത്തേക്കുകൂടി നികുതി ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നു. ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നുമാസത്തെ റോഡ് നികുതി ഒഴിവാക്കാനുള്ള നിർദേശം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും.

യാത്രക്കാർ കുറഞ്ഞതിനാൽ സംസ്ഥാനത്തെ 15,800 സ്വകാര്യബസുകളിൽ 12,600 ബസുകൾ സ്റ്റോപ്പേജ് അപേക്ഷ നൽകി. ഇത്രയും ബസുകൾ ഓഗസ്റ്റ് ഒന്നുമുതൽ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. കോവിഡ് കാരണം സ്വകാര്യബസുകളിൽ യാത്രക്കാർ കുറവായതിനാൽ സർക്കാർ ബസ് ചാർജ് വർധിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ജൂലായിൽ സർവീസ് പുനരാരംഭിച്ചു.

ചാർജ് കൂട്ടിയിട്ടും നഷ്ടമാണെന്നാണ് ബസ് ഉടമകൾ പറയുന്നത്. റോഡ് നികുതി ഒഴിവാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.സ്റ്റോപ്പേജ് നൽകിയാൽ അത്രയുംകാലം ഓടാത്തതിന് ബസുകാർ നികുതി അടയ്ക്കേണ്ടതില്ല. നികുതിയടച്ച് സർവീസ് നടത്തിയാൽ ലാഭകരമല്ലെന്നാണ് ബസ്സുടമകളുടെ വാദം.

നികുതി ഒഴിവാക്കി ബസ് ഓടാൻ അനുവദിച്ചാൽ ദിവസം 15,800 ബസുകൾ ഡീസൽ ഉപയോഗിക്കുന്ന ഇനത്തിൽ ഇന്ധന നികുതിയായി ദിവസവും രണ്ടുകോടി രൂപയോളം സർക്കാരിനു ലഭിക്കും. സ്വകാര്യബസുകൾക്കൊപ്പം ടൂറിസ്റ്റ് ബസുകളുടെയും റോഡ് നികുതി ഒഴിവാക്കിയേക്കും. ഇക്കാലയളവിൽ ഓടാത്ത സ്കൂൾബസുകളുടെ നികുതിയിലും ഇളവ് നൽകാമെന്ന് ഗതാഗതവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.

 

Related Articles

Back to top button