IndiaLatest

പെന്‍ഷന്‍ ഔദാര്യമല്ല, വിരമിച്ചശേഷം ജീവിക്കാനുള്ള ക്ഷേമപദ്ധതി: സുപ്രീംകോടതി

“Manju”

ശ്രീജ.എസ്

പെന്‍ഷന്‍ ഔദാര്യമല്ല, വിരമിച്ചശേഷം അന്തസ്സോടെ ജീവിക്കാനുള്ള ക്ഷേമപദ്ധതിയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സാങ്കേതിക കാരണങ്ങള്‍ നിരത്തി പെന്‍ഷന്‍ നിഷേധിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.

കേരളത്തില്‍ യു.ഡി. ക്ലാര്‍ക്കായി വിരമിച്ചയാളുടെ അപ്പീല്‍ തീര്‍പ്പാക്കവെയാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ സുപ്രീം കോടതി അനുകൂല വിധിയുണ്ടായിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് ഇ.പി.എഫ്. പെന്‍ഷന്‍കാര്‍ക്കിടയിലെ പ്രതിസന്ധികള്‍ തീര്‍പ്പായിട്ടില്ല. ഏകദേശം 17 മാസത്തോളമായി ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനാണ് ശബളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ വിധിവന്നത്.

Related Articles

Back to top button