Latest

പ്രതിരോധ രംഗത്ത് സാങ്കേതിക വിദ്യയ്‌ക്കായി ഡിആർഡിഒയും ഐഐടി റൂർക്കിയും കൈകോർക്കുന്നു

“Manju”

റൂർക്കി: ഇന്ത്യൻ പ്രതിരോധ രംഗത്തെ വാർത്താവിനിമയ ഉപകരണങ്ങളിൽ അത്യാധുനിക മികവിനായി ഡിആർഡിഒ. ഉത്തരാഖണ്ഡിലെ റൂർക്കി ഐഐടിയെയാണ് ഡിഫൻസ് റിസർച്ച് ആന്റ് ഡവല്പ്‌മെന്റ് ഓർഗനൈസേഷൻ പ്രധാന ഗവേഷണ പങ്കാളിയാക്കുന്നത്. പ്രതിരോധ രംഗത്തെ ഇലട്രോണിക്‌സ് ഗവേഷണ രംഗത്താണ് ഐഐടി റൂർക്കിയും ഡിആർഡിഒയും കൈകോർക്കുന്നത്.

ലോകോത്തര നിലവാരത്തിലേയ്‌ക്ക് തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളെ ഉയർത്തലാണ് ലക്ഷ്യം. വിവിധ മേഖലകളിലെ സ്ഥാപനങ്ങളെ ഡിആർഡിഒ നിലവിൽ പങ്കാളിയാക്കിയാണ് മുന്നേറുന്നത്. തദ്ദേശീയമായ റേഡിയോ ഫ്രീക്വൻസി ആംപ്ലിഫയറുകളുടെ
ശക്തിയാണ് ഗവേഷണത്തിലൂടെ വർദ്ധിപ്പിക്കാൻ പോകുന്നത്. ഡിആർഡിഒയുടെ ഡിഫൻസ് ഇലട്രോണി ക്‌സ് ആപ്ലിക്കേഷൻ ലാബോറട്ടറി(ഡിഇഎഎൽ) ആണ് ഐഐടി റൂർക്കിയുമായി ഗവേഷണം നടത്തുന്നത്.

ഗവേഷണ സംഘത്തെ നയിക്കുന്നത് ഐഐടി റൂർക്കിയിലെ പ്രഫസർ കരുൺ റാവത്താണ്. ഡിആർഡിഒയ്‌ക്കുവേണ്ടി പിനാകി സെന്നാണ് ഗവേഷണത്തിന് പിന്തുണ നൽകുക. ഏത് രാജ്യത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതയിലും ഏത് കാലാവസ്ഥയിലും പ്രവർത്തിക്കാവുന്ന അത്യാധുനിക പ്രതിരോധ വാർത്താവിനിമയ ഉപകരണങ്ങളാണ് ഡിആർഡിഒ വികസിപ്പിക്കുന്നത്. വരും കാലഘട്ടിത്തിൽ മികച്ച ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്ന ലക്ഷ്യമാണ് ഡിആർഡിഒയ്‌ക്കുള്ളത്.

Related Articles

Back to top button