InternationalLatest

ലോക്ക്ഡൗണിന് ശേഷം യു.എ.ഇയില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നു

“Manju”

പി.വി.എസ്

മലപ്പുറം:ലോക്ക്ഡൗണിന് ശേഷം യു.എ.ഇയിലെ വിദ്യാലയങ്ങളിൽ ഈമാസം 30 മുതൽ അധ്യയനം ആരംഭിക്കും. കോവിഡ് സുരക്ഷ കണക്കിലെടുത്ത് ഭാഗികമായാണ് വിദ്യാർഥികൾ സ്കൂളിലെത്തുക. ഇ- ലേണിങ്ങോ സ്കൂൾ പഠനമോ തെരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അവസരം നൽകിയിട്ടുണ്ട്.ലോക്ക്ഡൗണിന് തൊട്ടുമുമ്പേ ഇ ലേണിങ്ങിലേക്ക് മാറിയ യു.എ.ഇയിലെ സ്കൂളുകൾ മധ്യവേനൽ അവധി കൂടി പിന്നിട്ടാണ് ഈമാസം 30ന് തുറക്കുന്നത്. പല സ്കൂളുകളിലും കോവിഡ് പരിശോധന പൂർത്തിയാക്കിയ അധ്യാപകർ റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. സ്കൂൾ പഠനം തെരഞ്ഞെടുത്ത ചുരുക്കം വിദ്യാർഥികൾ മാത്രമാകും ആഗസ്റ്റ് 30 മുതൽ സ്കൂളിലെത്തി തുടങ്ങുക.

കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കുട്ടികളെ സ്കൂൾ ബസിലും വിദ്യാലയങ്ങളിലും പ്രവേശിപ്പിക്കുക. ഭൂരിഭാഗം രക്ഷിതാക്കളും മക്കൾക്ക് ഇ- ലേണിങ് സംവിധാനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. യു.എ.ഇയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പഠനം തെരഞ്ഞെടുത്തവർ തന്നെ ഇ ലേണിങിലേക്ക് ചുവട് മാറ്റുന്നുണ്ടെന്ന് സ്കൂൾ അധികൃതർ പറയുന്നു.ഷാർജയിലെ വിദ്യാലയങ്ങൾ രണ്ടാഴ്ച കൂടി കഴിഞ്ഞ് സെപ്തംബർ പത്തിന് ശേഷം തുറന്നാൽ മതിയെന്നാണ് തീരുമാനം. അബൂദബി ഉൾപ്പെടെയുള്ള എമിറേറ്റിലെ സ്കൂളുകളും സ്കൂൾ പഠനവും, ഇ ലേണിങ്ങും സമ്മിശ്രമായ പഠനരീതിയാണ് അവലംഭിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ കുട്ടികൾ സ്കൂളിലെത്തുന്ന രീതിയും ഇവിടെ തെരഞ്ഞെടുക്കാം. ഇ ലേണിങ് തെരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ അമ്മമാർ സർക്കാർ ജീവനക്കാരാണെങ്കിൽ അവർക്ക് വർക്ക് ഫ്രം ഹോമിന് അപേക്ഷിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

Related Articles

Back to top button