KannurKeralaLatest

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കോഴിക്കോട് ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: വീടിന് സമീപത്തുനിന്ന് പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് നാദാപുരത്ത് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ ഇയ്യങ്കോട് പീറ്റപൊയില്‍ സുമേഷിനെയാണ് (36) നാദാപുരം സിഐ അറസ്റ്റ് ചെയ്തത്.

ഓണപ്പൂക്കളമൊരുക്കാന്‍ വീടിന് സമീപത്ത് പൂവ് പറിക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നാദാപുരം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button