KeralaLatestThiruvananthapuram

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ആറ്റിങ്ങൽ മേഖലയുടെ ഓണകിറ്റ് വിതരണം

“Manju”

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ആറ്റിങ്ങൽ മേഖലയുടെ ഓണകിറ്റ് വിതരണം ആറ്റിങ്ങൽ വീരളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ചു നടന്നു. കലാപീഠം പ്രണവിന്റെ ഈശ്വരപ്രാർഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ്‌ ശിവപ്രസാദ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ മേഖലാ സെക്രട്ടറി ദേവൻ സ്വാഗതം പറഞ്ഞു. ബിജെപി ദക്ഷിണ മേഖലാ ഉപാധ്യക്ഷൻ തോട്ടയ്ക്കാട് ശശി പരുപാടി ഉദ്ഘാടനം ചെയ്തു.

ഓണകിറ്റ് വിതരണ ഉദ്ഘാടനം ദേവസ്വം ബോർഡ്‌ എംപ്ലോയീസ് ഫ്രണ്ട് രക്ഷാധികാരി വി ശശികുമാർ നിർവഹിച്ചു. ഓണൽപ്പുടവ വിതരണം ആറ്റിങ്ങൽ ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ എസ് ശിവരാജൻ നിർവഹിച്ചു. ചടങ്ങിൽ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ്‌ കലാമണ്ഡലം കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ശ്യം ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സതീഷ് ആറ്റിങ്ങൽ , വൈസ് പ്രസിഡന്റ്‌ ബിനു കിളിമാനൂർ, ജില്ലാ ട്രെഷറർ കവലയൂർ വിഷ്ണു എന്നിവർ ആശംസകൾ അറിയിച്ചു. ആറ്റിങ്ങൽ മേഖല എക്സികുട്ടീവ് അംഗം ശങ്കർ പരിപാടിയിൽ പങ്കെടുത്ത എല്ലാപേർക്കും നന്ദി പറഞ്ഞു.

https://www.facebook.com/SanthigiriNews/posts/1679315128898941

 

Related Articles

Back to top button