Uncategorized

നടന്‍ കാലടി ജയന്‍ അന്തരിച്ചു

“Manju”

തിരുവനന്തപുരം: സിനിമാ സീരിയല്‍ നടനും നിരവധി സീരിയലുകളുടെ നിര്‍മ്മാതാവുമായ മണക്കാട് കാലടി പൈലിങ്ങല്‍ ഹൗസില്‍ കാലടി ജയന്‍ (72) അന്തരിച്ചു.

ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടായിരുന്നു മരണം. ടൈറ്റാനിയത്തിലെ മുന്‍ ഉദ്യോഗസ്ഥനാണ്.
പി.രാമചന്ദ്രന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കലാരംഗത്ത് സജീവമായപ്പോഴാണ് കാലടി ജയന്‍ എന്ന പേര് സ്വീകരിച്ചത്. പ്രൊഫഷണല്‍ നാടകങ്ങളിലൂടെ കലാരംഗത്തെത്തിയ കാലടി ജയന്‍ കിരീടം, കളിക്കളം, അപൂര്‍വം ചിലര്‍, ചെറിയ ലോകവും വലിയ മനുഷ്യരും തുടങ്ങി 100 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ അഴകപ്പന്‍ ശ്രദ്ധേയമായിരുന്നു. സ്വപ്നം എന്ന സീരിയലില്‍ ജി.കെ. പിള്ളയുമൊത്തുള്ള നേത്രാവതി എന്ന കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാലടി ജയന്റെ തറവാട് നിരവധി മലയാള സിനിമകളുടെ ഷൂട്ടിങ്ങിന് സൗജന്യമായി നല്‍കിയിരുന്നു.
1004
എപ്പിസോഡുകളുള്ള കാര്യം നിസ്സാരം എന്ന സീരിയലിന്റെയും മുംബയ് ആസ്ഥാനമായ പി.എം.ഐ എന്റര്‍ടെയിന്‍മെന്റിനുവേണ്ടി 20 ഓളം സീരിയലുകളുടെയും നിര്‍മ്മാതാവാണ്. നാടകം, സീരിയല്‍ രംഗത്തെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഭാര്യ: എസ്.ഗീത. മകള്‍: പരേതയായ സ്മിത.ആര്‍.ജി. മരുമകന്‍: സതീഷ് കല്യാണരാമന്‍ (യു.എസ്). സംസ്‌കാരം നാളെ വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍.

 

 

Related Articles

Back to top button