Uncategorized

കുഞ്ഞുങ്ങള്‍ക്കിടയിലെ മരണസംഖ്യ വര്‍ധിക്കുന്നു

“Manju”

ഡല്‍ഹി ;കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച സംസ്​ഥാനങ്ങളില്‍ ഒന്നാണ്​ ഡല്‍ഹി. കോവിഡ്​ മരണങ്ങള്‍ കാരണം സംസ്​ഥാനത്തെ ശ്​മശാനങ്ങളിലെ നീണ്ട വരികളും തിരക്കും വലിയ വാര്‍ത്തയായിരുന്നു. രണ്ടാം തരംഗത്തില്‍ നവജാത ശിശുക്കളും കുട്ടികളും മരിക്കുന്ന സംഭവങ്ങളും കൂടി വരികയാണ്​. ആദ്യ തരംഗത്തെ അപേക്ഷിച്ച്‌​ കൂടുതല്‍ കുട്ടികളാണ് ഇപ്പോള്‍​ കോവിഡ്​ ബാധിതരായി ആശുപത്രികളിലെത്തുന്നതെന്ന്​ കണക്കുകള്‍ വ്യക്തമാക്കുന്നു.

മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളടക്കം മഹാമാരി പിടിപെട്ട്​ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നു. കുട്ടികളെ മറവ്​ ചെയ്യാനുള്ള സ്​ഥലപരിമിതി നേരിടുന്നതായാണ്​ സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്​. വലിയ ശ്മശാനങ്ങളായ നിഗംബോദ്​ ഘട്ട്, ഗാസിപൂര്‍ ഘട്ട്​ എന്നിവിടങ്ങളില്‍ ശിശുക്കളുടെ മൃതദേഹങ്ങള്‍ എടുക്കാന്‍ വ്യവസ്ഥയില്ല.

Related Articles

Back to top button