KeralaLatestThiruvananthapuram

കെ എസ് ആർ ടി സി യും ഇനി വിരൽത്തുമ്പിൽ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഇ-ഗവേര്‍ണന്‍സും കംമ്പ്യൂട്ടര്‍വത്ക്കരണവും നടപ്പാക്കി അത്യാധുനിക സാങ്കേതിക സംവിധാനത്തോടെ സര്‍വ്വീസ് നടത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ വാഹനങ്ങളിലും ജി.പി.എസ് സംവിധാനം നടപ്പിലാക്കും. ജി.പി.എസ‌ുമായി ബന്ധപ്പെടുത്തി പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും വരും. ഇതിലൂടെ വാഹനങ്ങളുടെ ലൈവ് ട്രാക്കിംഗ് ലഭ്യമാകും. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ലൈവ് ട്രാക്കിംഗ് ആപ്പ് സേവനവും ലഭ്യമാക്കും. തുടര്‍ന്ന് ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂള്‍, റൂട്ട് മാറ്റങ്ങള്‍, ബസിന്റെ കൃത്യമായ തത്സമയ ലൊക്കേഷന്‍ എന്നിവ യാത്രക്കാരുടെ വിരല്‍ തുമ്പിൽ കിട്ടും.

Related Articles

Back to top button