KeralaLatestThiruvananthapuram

‍ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫര്‍ സി ശങ്കര്‍ അന്തരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍
തിരുവനന്തപുരം: ( 03.09.2020) ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫര്‍ സി. ശങ്കറി (62) ന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ന്യൂസ് ഫോട്ടോഗ്രാഫി മേഖലയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു ശങ്കര്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ശങ്കറിന്റെ സംസ്‌ക്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 11.30ന് പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം 12 മണിക്ക് ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും.

Related Articles

Back to top button