KeralaLatestThiruvananthapuram

ഇന്ത്യയില്‍ ഇനിയും പബ്‌ജി കളിക്കാം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ്​ പ്രകോപനത്തെ തുടര്‍ന്ന്​ ഇന്ത്യയില്‍ പബ്​ജിയുള്‍പ്പടെയുള്ള 118 ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ ആപ്പ്​ നിരോധിച്ചുവെങ്കിലും ഇന്ത്യയില്‍ പേഴ്​സണല്‍ കമ്പ്യൂട്ടറുകളില്‍ ഇപ്പോഴും പബ്​ജി കളിക്കാന്‍ സാധിക്കും. പബ്​ജി മൊബൈല്‍, പബ്​ജി ലൈറ്റ്​ എന്നിവയാണ്​ ഇന്ത്യയില്‍ നിരോധിച്ചത്​.
ഡിജിറ്റല്‍ വീഡിയോ ഗെയിം ഡിസ്​ട്രിബ്യൂഷന്‍ സര്‍വീസായ സ്​റ്റീമിലൂടെയാണ്​ പേഴ്​സണല്‍ കമ്പ്യൂട്ടറുകളില്‍ പബ്​ജി കളിക്കാന്‍ സാധിക്കുക. മൊബൈലില്‍ സൗജന്യമായ പബ്​ജിക്ക്​ പി.സിയില്‍ 999 രൂപ നല്‍കണം. ഇതിന്​ പുറമേ ഇന്‍റല്‍ കോര്‍ ഐ 5 പ്രൊസസര്‍ കരുത്ത്​ പകരുന്ന 8 ജി.ബി റാമുള്ള കമ്പ്യൂട്ടര്‍ എങ്കിലും വേണം. 2 ജി.ബിയുടെ ഗ്രാഫിക്​സ്​ കാര്‍ഡും വേണം. 30 ജി.ബിയെങ്കിലും മെമ്മറിയുണ്ടെങ്കില്‍ മാത്രമേ തടസങ്ങളില്ലാതെ പബ്​ജി കളിക്കാനാവുകയുള്ളു. എന്നാല്‍ ഗെയിംന്റെ മുഴുവന്‍ രസവും വേണമെന്നുണ്ടെങ്കില്‍ 16 ജി.ബി റാമും 3 ജി.ബി ഗ്രാഫിക്​സ്​ കാര്‍ഡുമുള്ള പേഴ്​സണല്‍ കമ്പ്യൂട്ടര്‍ വേണ്ടി വരുമെന്നാണ് ഐ.ടി രംഗത്തെ വിദഗ്​ധര്‍ പറയുന്നത്​.

Related Articles

Back to top button