IndiaKeralaLatest

ദൈവത്തെ പ്രീതിപ്പെടുത്താന്‍ തലയറുത്തത് സ്വന്തം ഭാര്യയുടെ; മക്കളുടെ പരാതിയില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍

“Manju”

സിങ്രോളി: ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഭാര്യയുടെ തലയറത്ത് മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട അമ്ബതുകാരനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റുചെയ്തു. സിങ്രോളി ജില്ലയിലെ ബസൗദ ഗ്രാമവാസിയാണ് 45 വയസ്സുകാരിയെ ബുധനാഴ്ച പുലര്‍ച്ചെ ബലികൊടുത്തത്. മക്കളുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ധവിശ്വാസമാണ് പ്രതിയെ ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

ദൈവത്തെ പ്രീതിപ്പെടുത്താന്‍ എന്ന പേരിലാണ് ഇയാള്‍ ഭാര്യയുടെ തല വെട്ടിമാറ്റിയത്. തുടര്‍ന്ന് ഭാര്യയുടെ തലയും ഉടലും വീട്ടിനകത്തെ പൂജ മുറിയില്‍ പ്രത്യേകമായി സംസ്‌കരിച്ചതായി പൊലീസ് പറയുന്നു. ഇതിന് പിന്നാലെ വീട്ടില്‍ നിന്ന് പ്രതി കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.

ആണ്‍ മക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. അമ്മയെ അച്ഛന്‍ ദേവപ്രീതിക്കു ബലികൊടുത്തെന്ന് മക്കളാണ് പൊലീസിനോടു പറഞ്ഞത്. ദിവസങ്ങള്‍ക്ക് മുന്‍പ് ദൈവത്തെ പ്രീതിപ്പെടുത്താന്‍ എന്ന പേരില്‍ തന്നെ ആടിനെ കൊന്നും പൂജ മുറിയില്‍ കുഴിച്ചിട്ടതായി മക്കളുടെ പരാതിയില്‍ പറയുന്നു. വ്യാപകമായ തെരച്ചിലിന് ഒടുവില്‍ വ്യാഴാഴ്ചയാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button