IndiaLatest

‘റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാന്‍ കഴിയില്ല’

“Manju”

റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. റബ്ബര്‍ കര്‍ഷകരുടെ വിഷയത്തില്‍ ഇടത് എംപിമാര്‍ കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെ കണ്ട് ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് റബ്ബര്‍ കര്‍ഷകരെ സ്വീകരിക്കാനുള്ള ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്ന് പിയൂഷ് ഗോയല്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച്‌ 15ന് കേന്ദ്രമന്ത്രി എഴുതിയ കത്ത് എളമരം കരീം എം പി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

താങ്ങുവില പ്രഖ്യാപിക്കുന്ന 25 കാര്‍ഷിക വിളകളുടെ കൂട്ടത്തില്‍ റബ്ബര്‍ ഉള്‍പ്പെടുന്നില്ല. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ വിളയെയും എംഎസ്പി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ റബ്ബറിനെ അതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. റബ്ബര്‍ കര്‍ഷകരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം എന്താണെന്ന് വ്യക്തമാകുന്നതാണ് മന്ത്രിയുടെ മറുപടിയെന്ന് എളമരം കരീം എം പി ഫേസ്ബുക്കില്‍ കുറിച്ചു.

 

Related Articles

Back to top button