IndiaLatest

നടന്‍ വീണ്ടും അറസ്റ്റില്‍

“Manju”

ന്യൂഡല്‍ഹി ; നടന്‍ ദീപ് സിദ്ധു വീണ്ടും അറസ്റ്റില്‍.ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അക്രമണം നടത്തിയ കേസില്‍ ജാമ്യം ലഭിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് ദീപ് സിദ്ധു വീണ്ടും അറസ്റ്റിലായത്. ചെങ്കോട്ട സംഘര്‍ഷത്തില്‍ പുരാവസ്തു വകുപ്പ് നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലാണ് ചെങ്കോട്ട. സംഘര്‍ഷത്തിന് പിന്നാലെ സിദ്ധുവിനെതിരെ വകുപ്പ് പ്രത്യേക പരാതി നല്‍കിയിരുന്നു. ചെങ്കോട്ടയില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.ഇന്ന് രാവിലെയാണ് ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി ദീപ് സിദ്ദുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യരുത് 30,000 രൂപയുടെ രണ്ട് ബോണ്ട് നല്‍കണമെന്നും രണ്ടു പേരുടെ ആള്‍ ജാമ്യം ഹാജരാക്കണമെന്നും കോടതി ദീപ് സിദ്ധുവിനോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button