KeralaLatestThiruvananthapuram

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.

“Manju”

സിന്ധുമോള്‍ ആര്‍
തിരുവനന്തപുരം: ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 477 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 30ന് മരണമടഞ്ഞ അമരവിള സ്വദേശി രവിദാസ് (69),വിഴിഞ്ഞം സ്വദേശി ശബരിയാര് (65),വെഞ്ഞാറമൂട് സ്വദേശി സുലജ (56) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ 4971 രോഗികളാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇന്നലെ 445 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 18 പേരുടെ ഉറവിടം കണ്ടെത്താനായില്ല. രണ്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. വീട്ടുനിരീക്ഷണത്തില്‍ കഴിഞ്ഞ ഒന്‍പത് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.10 ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 426 പേര്‍ രോഗമുക്തി നേടി. കക്കോട്,മണക്കാട്,നെടുമങ്ങാട്, മൈലക്കര,പാപ്പനംകോട്, പട്ടം,തിരവല്ലം, താന്നിമൂട്, ഉച്ചക്കട, പേരയം, ബാലരാമപുരം,മുട്ടത്തറ എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 1298 പേര്‍ കൂടി രോഗനിരീക്ഷണത്തിലായി.1384 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയിലെ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 322 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 446 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

Related Articles

Back to top button