KeralaLatestThiruvananthapuram

റിയ ചക്രവര്‍ത്തിക്കെതിരായ കൂടുതല്‍ തെളിവുകളുമായി‍ നാര്‍ക്കോടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ: ബോളിവുഡ്​ നടന്‍ സുശാന്ത്​ സിങ്​ രജപുത്തിന്റെ മരണത്തില്‍ മയക്കുമരുന്ന്​ മാഫിയയു​ടെ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത്​. റിയ മയക്കുമരുന്ന്​ വാങ്ങുകയും വില്‍ക്കുകയും ചെയ്​തുവെന്നാണ്​ നാര്‍ക്കോടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. റിയ ചക്രവര്‍ത്തിയുടെ മുംബൈയിലെ വീട്ടില്‍ ഏജന്‍സി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന്​ റിയ ചക്രവര്‍ത്തിയു​ടെ സഹോദന്‍ സൗവിക്​ ചക്രവര്‍​ത്തിയേയും സുശാന്തിന്റെ ഹൗസ്​ മാനേജര്‍ സാമുവല്‍ മിറാണ്ടയേയും മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയും രാത്രിയോടെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തിരിന്നു.

റിയ ചക്രവര്‍ത്തിയുടെ വാട്​സ്​ ആപ്​ ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നാണ്​ അന്വേഷണ ഏജന്‍സിക്ക്​ അവര്‍ മയക്കുമരുന്ന്​ വാങ്ങുകയും കൈവശം വെയ്ക്കുകയും വിറ്റതിന്റേയും കൂടുതല്‍ തെളിവുകള്‍ ലഭിച്ചതെന്നാണ്​ സൂചന. ഞായറാഴ്​ച റിയയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.

Related Articles

Back to top button