IndiaKeralaLatest

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട സഹ പൈലറ്റിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

“Manju”

ഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹ പൈലറ്റ് അഖിലേഷ് ശര്‍മയുടെ ഭാര്യ മേഘ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. നോയിഡയിലെ നയാതി ഹെല്‍ത്ത്കെയര്‍ ആശുപത്രിയില്‍ ശനിയാഴ്ചയാണ് അഖിലേഷിന്റെ ഭാര്യ പ്രസവിച്ചത്. വീട് അഭിമുഖീകരിച്ച ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള പ്രതീക്ഷയായാണ് പേരക്കുഞ്ഞിന്റെ പിറവിയെന്ന് അഖിലേഷിന്റെ പിതാവ് തുളസി റാം ശര്‍മ്മ പ്രമുഖ മാധ്യമത്തിനോട് പ്രതികരിച്ചത്. ഭാര്യ പൂര്‍ണ ഗര്‍ഭിണിയായിരിക്കെയായിരുന്നു കരിപ്പൂരിലെ വിമാനദുരന്തത്തില്‍ അഖിലേഷ് മരണപ്പെട്ടത്. ഓഗസ്റ്റ് 7നുണ്ടായ വിമാനാപകടത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു.

Related Articles

Back to top button