KeralaLatestMalappuram

മരണവീട്ടിലെ 10 പേരടക്കം വടകര വില്യാപ്പള്ളിയില്‍ 16 പേര്‍ക്ക് കോവിഡ്

“Manju”

വി.എം.സുരേഷ്കുമാർ

വടകര: ഇന്നു നടന്ന ആന്റിജന്‍ പരിശോധനയില്‍ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പതിനാറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
പത്താം വാര്‍ഡ് കീഴല്‍ മുക്കില്‍ മരണവീട്ടില്‍ കഴിയുന്ന പത്ത് പേര്‍ ഉള്‍പെടെയുള്ളവര്‍ക്കാണ് രോഗം. ഈ വീട്ടിലെ ബന്ധുക്കളായ അഞ്ചു പേര്‍ മറ്റു പഞ്ചായത്തുകളിലുള്ളവരാണ്. ഇന്നു ലോകനാര്‍കാവില്‍ നടന്ന പരിശോധനയിലാണ് പതിനാറു പേര്‍ക്കു രോഗം സ്ഥിരീകരിച്ചത്. ആറു പേര്‍ വില്യാപ്പള്ളിയിലെ തന്നെ മറ്റു വാര്‍ഡുകളിലുള്ളവരാണ്. 98 പേരാണ് ഇന്നു പരിശോധനക്കെത്തിയത്.

Related Articles

Back to top button