Kozhikode

വടകരയില്‍ മത്സ്യത്തൊഴിലാളി കടലില്‍ വീണു മരിച്ചു

“Manju”

വി.എം.സുരേഷ്കുമാർ

വടകര: പുറങ്കരയില്‍ നിന്നു കടലില്‍ പോയ മത്സ്യതൊഴിലാളി മത്സ്യബന്ധനത്തിനിടെ കടലില്‍ വീണു മരിച്ചു. പുറങ്കരയിലെ അവറാങ്കത്ത് നൗഷാദാണ് (50) മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.
രണ്ടു പേരോടൊപ്പം വലയെറിയുന്നതിനിടയില്‍ കടലില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. കുരിയാടി തൂക്കിലായിരുന്നു അപകടം. രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മാതാവ്. മറിയാമ്മ. ഭാര്യ: സുഹറ. മക്കള്‍: ഷര്‍ബിന, നിഷാദ്, റുഫ്‌സിന. മരുമക്കള്‍: ഷംഹാന്‍, മനാഫ്.

 

Related Articles

Back to top button