IndiaLatest

മഹാരാഷ്ട്രയിലെ പുണെ ജില്ലയിൽ 2 ലക്ഷം പിന്നിട്ട് കോവിഡ് പോസിറ്റീവ്

“Manju”

മുംബൈ • മഹാരാഷ്ട്രയിലെ പുണെ ജില്ലയിൽ 2 ലക്ഷം പിന്നിട്ട് കോവിഡ് പോസിറ്റീവ്. കോവിഡ് ബാധിതർ 2 ലക്ഷം പിന്നിടുന്ന രാജ്യത്തെ ആദ്യ ജില്ലയാണ് പുണെ. സംസ്ഥാനത്ത് 20,131 പേർ കൂടി പോസിറ്റീവ്. മരണം 380. സംസ്ഥാനത്ത് 348 പൊലീസുകാർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് മരണം 8,000 കടന്ന് തമിഴ്നാട്. ഇന്നലെ മരിച്ചത് 87 പേർ. പോസിറ്റീവ് 5,684. അണ്ണാഡിഎംകെയുടെ രാജ്യസഭാ എംപി എ.നവനീത കൃഷ്ണൻ പോസിറ്റീവ്. കോവിഡ് ബാധിക്കുന്ന സംസ്ഥാനത്തെ അഞ്ചാമത്തെ എംപിയാണ്.പുതുച്ചേരിയിലെ 11 കണ്ടെയ്ൻമെന്റ് സോണുകളിൽ 14 വരെ ലോക്ഡൗൺ. കർണാടകയിൽ 7866 പേർ കൂടി പോസിറ്റീവ്. മരണം 146.

Related Articles

Back to top button