IndiaLatest

കാണാതായ അഞ്ചു യുവാക്കളെയും കണ്ടെത്തി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ നിന്ന് കഴിഞ്ഞ വെളളിയാഴ്ച കാണാതായ അഞ്ചു യുവാക്കളെ കണ്ടെത്തി . ഇവരെ ചൈനീസ് പട്ടാളം പിടിച്ചുകൊണ്ടുപോയെന്നായിരുന്നു ആരോപണം . യുവാക്കളെ കണ്ടെത്തുന്നതിനായി സഹായം ആവശ്യപ്പെട്ട് ഇന്ത്യ അയച്ച സന്ദേശത്തിന് മറുപടി ലഭിച്ചുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു .

യുവാക്കളെ കണ്ടെത്തിയെന്ന് ചൈന സ്ഥിരീകരിച്ചെന്നും ഇവരെ കൈമാറാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . കഴിഞ്ഞ വെളളിയാഴ്ച കാണാതായ അഞ്ചു യുവാക്കള്‍ ഉള്‍പ്പടെ ഏഴു പേര്‍ കാട്ടില്‍ വേട്ടക്കായി പോയിരുന്നു . ഇവരില്‍ രണ്ടു പേര്‍ മാത്രമാണ് മടങ്ങിയെത്തിയത്. മറ്റുളളവരെ ചൈനീസ് പട്ടാളം പിടിച്ചുകൊണ്ടുപോയെന്നാണ് ഇവര്‍ അറിയിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് സന്ദേശമയച്ചിരുന്നു .

Related Articles

Back to top button