IndiaLatest

വിവാദങ്ങളിലെ നായിക റിയ ചക്രവർത്തി

“Manju”

സൈന്യത്തിൽ സേവനം അനുഷ്ഠിച്ച ഇന്ദ്രജിത് ചക്രവർത്തിയുടെ മക്കളായ റിയയും ഷോവിക്കും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് അംബാലയിലെ ആർമി പബ്ലിക് സ്കൂളിലാണ്. ബംഗാളി കുടുംബം. പക്ഷേ, റിയ 1992ൽ ജനിച്ചത് ബെംഗളൂരുവിൽ. ഉയരവും സൗന്ദര്യവും ചുറുചുറുക്കും കൊണ്ട് സ്കൂളിലും കോളജിലും താരമായി. ആ നിറപ്പകിട്ടിലാണ് എംടിവിയുടെ മൽസരത്തിൽ പങ്കെടുത്തതും വിജയിച്ച് വിഡിയോ ജോക്കിയായി എത്തുന്നതും. ഇതിനിടെ മോഡലിങ്ങിലും റാംപിലും ചുവടുവച്ചു. 2012ൽ തെലുങ്കിലായിരുന്നു ആദ്യസിനിമ.

അടുത്ത കൊല്ലം യഷ്‌രാജ് ഫിലിംസിന്റെ സഹകമ്പനിയായ വൈ ഫിലിംസിന്റെ ‘മേരേ ഡാഡ് കി മാരുതി’ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക്. മഹേഷ് ഭട്ടിന്റെ ജലേബി ഉൾപ്പെടെ 5 ചിത്രങ്ങളാണിതുവരെ ചെയ്തത്.

2015ൽ സുശാന്ത് തന്നോടു പ്രണയം പറഞ്ഞുവെന്നാണു റിയ അവകാശപ്പെടുന്നത്. ബന്ധത്തെക്കുറിച്ച് ഇരുവരും സൂചനകൾ നൽകാൻ തുടങ്ങിയതു കഴിഞ്ഞകൊല്ലം. പിന്നീട് സമൂഹമാധ്യമങ്ങളിൽ സുശാന്തിന് ഒപ്പമുള്ള ചിത്രങ്ങളുമായി റിയയെത്തി. റിയയും സുശാന്തും ഒരുമിച്ചായിരുന്നു താമസം. റിയ ഫ്ലാറ്റ് വിടുന്നത് ജൂൺ എട്ടിന്, സുശാന്ത് ജൂൺ് 14നു മരിച്ചു.

കാനഡയിൽ നിന്നു ബിരുദം പൂർത്തിയാക്കിയ സഹോദരൻ ഷോവിക്കിന് പ്രായം 24. റിയയുടെ ഫാമിലി വാട്സാപ് ഗ്രൂപ്പുകളിലെല്ലാം സുശാന്തും അംഗമായിരുന്നു. റിയയും ഷോവിക്കും സുശാന്തും ചേർന്ന് നിർമിത ബുദ്ധി മേഖലയിൽ ഒരു കമ്പനിയും ആരംഭിച്ചിരുന്നു. സുശാന്തിന്റെ മരണത്തിനു ശേഷമുള്ള ആദ്യ ദിനങ്ങളിലും വിവാദങ്ങളോ ആരോപണങ്ങളോ ഉയർന്നിരുന്നില്ല. പിന്നീടാണ് സുശാന്തിന്റെ അച്ഛൻ ബിഹാർ പൊലീസിൽ പരാതി നൽകുന്നതും റിയ കുറ്റാരോപിതയാകുന്നതും.

Related Articles

Back to top button