IndiaKeralaLatest

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച്‌​ റിലയന്‍സ്​

“Manju”

സിന്ധുമോള്‍ ആര്‍
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച്‌​ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​. 200 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ആദ്യ കമ്പനിയായി റിലയന്‍സ്​ മാറി. ബോംബൈ സ്​റ്റോക്​ എക്​സ്​ചേഞ്ചില്‍ 8 ശതമാനം നേട്ടമുണ്ടായതോടെയാണ്​ റിലയന്‍സ്​ പുതിയ നേട്ടമുണ്ടാക്കിയത്​​. 8 ശതമാനം നേട്ടത്തോടെ ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ചില്‍ റിലയന്‍സ്​ ഓഹരികളുടെ വില 2,343.90 രൂപയായി ഉയര്‍ന്നു. 2020ല്‍ മാത്രം റിലയന്‍സിന്റെ വിപണി മൂല്യം 70 ബില്യണ്‍ ഡോളറാണ്​ വര്‍ധിച്ചത്​. രണ്ടാം സ്ഥാനത്തുള്ള ടി.സി.എസിന്​ 10 ബില്യണ്‍ ഡോളറിന്റെ നേട്ടം മാത്രമാണുണ്ടാക്കാനായത്​. 14 ലക്ഷം കോടിയാണ്​ റിലയന്‍സിന്റെ ആകെ വിപണി മൂല്യം. കടമില്ലാത്ത അവസ്ഥയിലേക്ക്​ എത്തിയതും പുതിയ നിക്ഷേപങ്ങളും ഏറ്റെടുക്കലുമെല്ലാമാണ്​​ റിലയന്‍സിന്​ കരുത്താവുന്നത്​​.

Related Articles

Back to top button