IndiaKeralaLatest

വിജയ് ഹസാരെ ട്രോഫി: കേരളത്തെ സചിന്‍ ബേബി നയിക്കും

“Manju”

മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തെ സചിന്‍ ബേബി നയിക്കും. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണ്‍ ആണ് കേരളത്തിന്റെ ക്യാപ്റ്റനായത്. എന്നാല്‍, 50 ഓവര്‍ ടൂര്‍ണമെന്റില്‍ സചിന്‍ ബേബി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരികെ എത്തുകയായിരുന്നു.

20 അംഗ ടീമില്‍ ശ്രീശാന്താണ് പ്രധാന പേസര്‍. ആസിഫിനും ബേസിലിനും പരുക്കാണെന്ന സൂചനയുണ്ടെങ്കിലും കെസിഎ വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. എംഡി നിഥീഷ്, ബേസില്‍ എന്‍പി, അരുണ്‍ എം, ശ്രീരൂപ് തുടങ്ങിയവരാണ് മറ്റ് പേസര്‍മാര്‍. വികറ്റ് കീപര്‍ ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദ് ആണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ടീമിലുണ്ട്. യുവതാരം വത്സല്‍ ഗോവിദ് ടീമില്‍ ഉള്‍പ്പെട്ടു. മുഹമ്മദ് അസ്ഹറുദ്ദീന്‍, റോബിന്‍ ഉത്തപ്പ, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന തുടങ്ങിയവര്‍ ടീമില്‍ ഇടം നേടി.

ഈ മാസം 20 മുതലാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുക. മാര്‍ച്ച്‌ 14നാണ് ഫൈനല്‍. 6 നഗരങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിനായി താരങ്ങള്‍ വരുന്ന 13ആം തീയതി ബയോ ബബിളില്‍ പ്രവേശിക്കണം. ഇക്കാലയളവില്‍ താരങ്ങള്‍ക്കും സപോര്‍ട് സ്റ്റാഫിനും മൂന്ന് തവണ കോവിഡ് പരിശോധന നടത്തും.

സൂററ്റ്, ഇന്‍ഡോര്‍, ബെംഗളൂരു, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നീ വേദികളെ കൂടാതെ പ്ലേറ്റ് ഗ്രൂപ് ടീമുകള്‍ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ തങ്ങളുടെ മത്സരങ്ങള്‍ കളിക്കും.

കേരളം ഗ്രൂപ് സിയിലാണ്. കര്‍ണാടക, യുപി, ഒഡീഷ, റെയില്‍വേയ്‌സ്, ബീഹാര്‍ എന്നീ ടീമുകള്‍ അടങ്ങിയ സി ഗ്രൂപ്പ് മത്സരങ്ങള്‍ ബെംഗളൂരുവിലാണ്.

ടീം: സചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (ആഴ്ച), സഞ്ജു സാംസണ്‍, വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍ & ആഴ്ച), റോബിന്‍ ഉത്തപ്പ, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ജലാജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, വിനോപ് മനോരന്‍, സിജോമോന്‍ ജോസഫ്, മിദുന്‍ എസ്, ബേസില്‍ എന്‍ പി, അരുണ്‍ എം, എം ഡി നിധീഷ്, ശ്രീറൂപ് എം പി, എസ് ശ്രീശാന്ത്, ഫാനൂസ് എഫ്, റോജിത്ത് കെ ജി

Related Articles

Back to top button