KeralaLatest

കുറിഞ്ഞിപ്പൂക്കൾ നശിപ്പിക്കുന്നവർക്കെതിരെ കർശന ന‌ടപടി

“Manju”

നീലക്കുറിഞ്ഞി പൂത്ത ഇടുക്കി ശാന്തമ്പാറ കള്ളിപ്പാറ മലമുകളിലേയ്ക്ക് എത്തുന്ന സഞ്ചാരികൾക്കായി കൂടുതൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി അധികൃതർ. കുറിഞ്ഞിപ്പൂക്കൾ വ്യാപകമായി നശിപ്പിക്കുന്നതും അപകടകരമായ വഴിയിലൂടെ സഞ്ചാരികളെത്തുന്നതും തടയുകയാണ് ലക്ഷ്യം. നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നൽകി.

ഇടുക്കിയില്‍ വിരുന്നെത്തിയ കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനായി ഇതുവരെ ഒന്നര ലക്ഷത്തോളം സഞ്ചാരികള്‍ എത്തിയെന്നാണ് വിലയിരുത്തല്‍. സന്ദർശകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സുരക്ഷാ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്ത് ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ചതുരംഗപ്പാറയ്ക്ക് സമീപത്തെ അപകടകരമായ പാറക്കെട്ടുകള്‍ വഴി മുകളിലേയ്ക്കെത്തുന്നവരുമുണ്ട്. മഴ പെയ്തതോടെ പാറക്കെട്ടുകള്‍ വഴുക്കല്‍ നിറഞ്ഞ് അപകട കെണിയായി മാറിയിരിക്കുകയാണ്. പ്രായമായവരും കൊച്ചുകുട്ടികളുമായി ഇതുവഴി കുറിഞ്ഞി മലയിലേയ്ക്ക് പോകുന്ന സംഘങ്ങളും നിരവധി.

മുന്നറിയിപ്പുകൾ അവഗണിച്ച് കുറിഞ്ഞി ചെടികൾ വ്യാപകമായി നശിപ്പിക്കുന്നവരുമുണ്ട് സഞ്ചാരികളിൽ. ഇതിനോടൊപ്പം ചെടികൾ ഫോട്ടോ എടുക്കുന്നതിനും മറ്റും ചവിട്ടി ഓടിച്ച് കളയുന്നതും തുടരുകയാണ്. പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും പരിഗണിക്കാൻ തയാറാകാത്തവരുമുണ്ട്. വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാൻ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത മാർഗനിർദേശങ്ങളും അവഗണിക്കപ്പെടുന്നുണ്ട്.

Related Articles

Back to top button