KeralaLatestThiruvananthapuram

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മാണിക്യവിളാകം സ്വദേശി സെയ്ഫുദീൻ (66) ആണ് മരിച്ചത്.

“Manju”

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രമേഹ ബാധിതനായിരുന്നു. സംസ്ഥാനത്തെ 28-ാമത്തെ കോവിഡ് മരണമാണിത്.

പൂന്തുറ ആശുപത്രിക്ക് മുമ്പിൽ മെഡിക്കൽ സ്റ്റോർ നടത്തുകയായിരുന്നു സെയ്ഫുദീൻ. അദ്ദേഹത്തിന്റെ രണ്ട് മക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ശനിയാഴ്ച ശവസംസ്കാരം നടത്തും.

Related Articles

Back to top button