KeralaLatestMalappuram

റോഡരികില്‍ യുവതിയ്ക്കെതിരെ പീഡന‍ ശ്രമം; യുവാവ് പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍
മാനന്തവാടി: വയനാട്ടില്‍ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തോല്‍പ്പെട്ടി അരണപ്പാറ വെള്ളറ കോളനിയിലെ ചന്ത ബാബു എന്ന ബാബു(25) വിനെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന യുവാവ് ആളൊഴിഞ്ഞ പ്രദേശത്തുവച്ച്‌ കയറിപ്പിടിക്കുകയായിരുന്നു. യുവതി കുതറിയോടുകയായിരുന്നു. യുവതിയുടെ കൈക്കും മുഖത്തിനും പരിക്കേറ്റു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെട്ടു.

Related Articles

Back to top button