IndiaLatest

കൊറോണക്കെതിരെ ജാ​ഗ്ര​ത കു​റ​യ​രുത്; പ്ര​ധാ​ന​മ​ന്ത്രി

“Manju”

ശ്രീജ.എസ്

കൊറോണക്കെതിരെ ജ​ന​ങ്ങ​ളു​ടെ ജാ​ഗ്ര​ത കു​റ​യു​ന്ന​തായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​രു​ന്ന് ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഒ​രു അ​ശ്ര​ദ്ധ​യും പാ​ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. മാസ്ക് ധ​രി​ക്ക​ല്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍ എ​ന്നി​വ ഇതിനെതിരായ പോ​രാ​ട്ട​ത്തി​ല്‍ പ്ര​ധാ​ന​മാ​ണെ​ന്നും മോദി പറഞ്ഞു.

പ്ര​ധാ​ന മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ്ര​കാ​രം നി​ര്‍​മി​ച്ച വീ​ടു​ക​ളു​ടെ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ല്‍ ഒ​രു ദി​വ​സം ഒ​രു ല​ക്ഷ​ത്തി​ലേ​റെ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ഈ ​ക​ണ​ക്ക് കൂ​ടി​വ​രി​ക​യു​മാ​ണ്

കോ​വി​ഡ് പ​ട്ടി​ക​യി​ല്‍ ബ്ര​സീ​ലി​നെ പി​ന്ത​ള്ളി ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​. നി​ല​വി​ലെ നി​ര​ക്കി​ല്‍ കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചാ​ല്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍‌ അ​മേ​രി​ക്ക​യെ​യും ഇ​ന്ത്യ മ​റി​ക​ട​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്

Related Articles

Back to top button