KeralaLatest

എന്‍സിസി നേവല്‍ ട്രെയിനിംഗ് സെന്റര്‍ നിര്‍മ്മാണോദ്ഘാടനം നാളെ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എന്‍. സി. സി നേവല്‍ കേഡറ്റുകള്‍ക്കായുള്ള ട്രെയിനിംഗ് സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം 14 ന് ആക്കുളത്ത് നടക്കും. ഓരോ വര്‍ഷവും ജില്ലയിലെ ആയിരത്തോളം നേവല്‍ കേഡറ്റുകള്‍ക്ക് ഇന്ത്യന്‍ നേവിയുടെ പ്രാഥമിക പരിശീലനം, നീന്തല്‍, സെയിലിംഗ് എക്സ്പെഡീഷന്‍, ബോട്ട് പുളളിംഗ്, റാഫ്റ്റിംഗ്, യാച്ചിംഗ്, കായക്കിംഗ്, കാനോയിംഗ്, തുടങ്ങിയ ജലസാഹസിക പരിശീലനവും ഡ്രില്‍, ഫയറിംഗ് പരിശീലനവും നല്‍കും. മറ്റ് സംസ്ഥാനങ്ങളിലെ കേഡറ്റുകള്‍ക്ക് 10 ദിവസം വീതമുള്ള ക്യാമ്പ്യകളും സെന്ററില്‍ നടത്താം. ദേശീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് സെന്ററില്‍ പൊതുമരാമത്ത് വകുപ്പും എന്‍ സി സിയും രൂപ കല്‍പന ചെയ്തിരിക്കുന്നത്.

കേരള നേവല്‍ യൂണിറ്റ് ആക്കുളത്തിന്റെ ക്യാമ്പ് സൈറ്റില്‍ രാവിലെ 11 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ മുഖ്യാതിഥിയാകും. ഡോ.ശശി തരൂര്‍ എം പി, മേയര്‍ കെ ശ്രീകുമാര്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, കളക്ടര്‍ ഡോ. നവജ്യോത് ഖോസ, എന്‍.സി.സി ഡയറക്ടര്‍ കേണല്‍ എസ്. ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുക്കും.

Related Articles

Back to top button