KeralaLatest

ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരില്‍ ഇന്ത്യക്കാരും

“Manju”

റിയാദ്: യെമനിലെ ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്ത് വിട്ട് സൗദി അറേബ്യ.
ചിരഞ്ജീവ് കുമാര്‍ സിംഗ്, മനോജ് സബര്‍ബാള്‍ എന്നീ രണ്ട് ഇന്ത്യക്കാരാണ് വിമതര്‍ക്ക് സഹായം നല്‍കുന്നതെന്നാണ് സൗദി പറയുന്നത്. ഇതിനൊപ്പം ഹൂതികള്‍ക്ക് സഹായം നല്‍കുന്ന വിവിധ രാജ്യക്കാരായ മറ്റ് എട്ടുപേരുടെയും 15 കമ്ബനികളുടേയും വിവരങ്ങളും സൗദി പുറത്തിറക്കി. യെമന്‍, സിറിയ, ബ്രിട്ടന്‍, സൊമാലില തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. ഇവരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
സൗദിക്കെതിരെ ആക്രമണം ശക്തമാക്കിയിരുന്ന ഹൂതികള്‍ കഴിഞ്ഞയാഴ്ച താല്‍ക്കാലിക വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഡ്രോണ്‍ ആക്രമണങ്ങള്‍ കുറച്ചുദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നു എന്നായിരുന്നു വിമതരുടെ പ്രഖ്യാപനം. ഹൂതി വിമതരുടെ അധീനതയിലുള്ള വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളില്‍ സൗദി കടുത്ത വ്യോമാക്രമണം നടത്തിയ സാഹചര്യത്തിലായിരുന്നു അനുരഞ്ജന നീക്കം.
സൗദി അറേബ്യയിലെ എണ്ണ സംഭരണശാലയ്‌ക്ക് നേരെ വിമതര്‍ ആക്രമണം നടത്തിയതോടെയാണ് സൗദി ശക്തമായി തിരിച്ചടി തുടങ്ങിയത്. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച്‌ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് എണ്ണ സംഭരണശാലയ്‌ക്ക് വന്‍ തീപ്പിടത്തമുണ്ടായി. അരാംകോയിലെ രണ്ട് ടാങ്കുകള്‍ക്കാണ് തീ പിടിച്ചത്. ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Related Articles

Back to top button