KeralaKozhikode

മാധ്യമം സീനിയർ ന്യൂസ് എഡിറ്റർ എൻ .രാജേഷ് നിര്യാതനായി

“Manju”

പി.വി.എസ്
കോഴിക്കോട്​: മാധ്യമം ന്യൂസ് എഡിറ്ററും ​കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗവുമായ എൻ. രാജേഷ് നിര്യാതനായി. 56 വയസ്സായിരുന്നു. കോഴിക്കോട്​ തൊണ്ടയാട്​ നാരകത്ത്​ കുടുംബാംഗമാണ്​. കരൾ സംബന്ധമായ രോഗം മൂലം നാലു ദിവസമായി കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്നു.

മാധ്യമം ജേണലിസ്​റ്റ്​ യൂനിയൻ, മാധ്യമം റി​ക്രിയേഷൻ ക്ലബ്​ എന്നിവയുടെ പ്രസിഡൻറാണ്​.കോഴിക്കോട് പ്രസ് ക്ലബിൻെറ സെക്രട്ടറിയായി വിവിധ കാലയളവിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്രപ്രവർത്തക യൂനിയൻ രംഗത്തെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. പരേതരായ റിട്ട.സബ് രജിസ്ട്രാർ കോഴിക്കോട് തൊണ്ടയാട് എൻ.ഗോപിനാഥിൻെറയും റിട്ട.അധ്യാപിക എം.കുമുദബായിയുടെയും മകനാണ്. ഭാര്യ: പരേതയായ ശ്രീകല. മകൻ: ഹരികൃഷ്​ണൻ.

കാലിക്കറ്റ് പ്രസ് ക്ലബിൻെറ കീഴുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആൻഡ്​ ജേര്‍ണലിസം (ഐ.സി.ജെ.) ഫാക്കല്‍റ്റിയും കേരള പ്രസ്​ അക്കാദമി മുൻ ഗവേണിങ്​ കമ്മിറ്റി അംഗവുമാണ്​.കേരളകൗമുദിയിലൂടെയാണ്​ മാധ്യമപ്രവർത്തനം ആരംഭിച്ചത്​.1988ൽ മാധ്യമത്തിൽ ചേർന്ന എൻ. രാജേഷിന് മികച്ച സ്പോർട്​സ്​ ലേഖകനുള്ള 1992 ലെ കേരള സ്പോർട്സ് കൗൺസിൽ അവാർഡ് നേടിയിട്ടുണ്ട് .

Related Articles

Back to top button