IndiaLatest

സ്‌കൂള്‍ മാനേജറുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മൂന്നാംക്ലാസുകാരന്‍ മരിച്ചു

“Manju”

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സ്‌കൂള്‍ മാനേജരുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി മരിച്ചു. റഹ്മാനിയ ഇന്റര്‍മീഡിയേറ്റ് കോളേജിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അലിയാണ് മരിച്ചത്സംഭവത്തില്‍ പ്രതിയായ സ്‌കൂള്‍ മാനേജര്‍ സീഷാന്‍ അലിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 10നായിരുന്നു സംഭവം. ക്ലാസില്‍ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ സീഷാന്‍ മര്‍ദ്ദിച്ചത്. മറ്റ് അദ്ധ്യാപകര്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മര്‍ദ്ദനം തുടരുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ മറ്റ് അദ്ധ്യാപകര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുട്ടി ആദ്യ ദിവസം. പിന്നീട് ആരോഗ്യനില വഷളായതോടെ ചണ്ഡീഗഡിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെയായിരുന്നു കുട്ടി മരിച്ചത്.

സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. നരഹത്യകുറ്റം ചുമത്തിയാണ് കേസ് എടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് അദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുക്കും.

Related Articles

Back to top button