KeralaLatestThiruvananthapuram

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

“Manju”

തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. കമ്യൂണിറ്റി ക്വോട്ടയിലെ സപ്ലിമെന്ററി അലോട്‌മെന്റ് ഇന്നു പൂര്‍ത്തിയാകും. ഇതിനു ശേഷം ബാക്കിയുള്ള സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ജനറല്‍ സപ്ലിമെന്ററി അലോട്‌മെന്റ്.

രണ്ടാം ഘട്ട അലോട്‌മെന്റിനു ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87527 സീറ്റുകളാണ് ബാക്കിയുള്ളത്. സീറ്റുകള്‍ വര്‍ധിധിപ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടനെ ഉണ്ടാകും. പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ അറിയിച്ചത്.

ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റ് വര്‍ധിപ്പിക്കും. കുട്ടികള്‍ ഏറ്റവും കൂടുതല്‍ താല്‍പര്യപ്പെടുന്ന സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമെങ്കില്‍ താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പരിപൂര്‍ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും.

Related Articles

Back to top button