InternationalLatest

ഡിസപ്പിയറിംഗ് മെസേജുകള്‍ സൂക്ഷിക്കാന്‍ പുതിയ സംവിധാനം

“Manju”

ചാറ്റുകളില്‍ സ്വകാര്യത കൊണ്ടുവരാന്‍ വാട്സ്‌ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഡിസപ്പിയറിംഗ് മെസേജ്. ചാറ്റുകളില്‍ ഡിസപ്പിയറിംഗ് മെസേജ് ഓപ്ഷന്‍ ഓണ്‍ ചെയ്താല്‍ നിശ്ചിത സമയത്തിന് ശേഷം എല്ലാ മെസേജുകളും സ്വയം ഡിലീറ്റ് ചെയ്യപ്പെടുമെന്നതാണ് സവിശേഷത. എന്നാല്‍, ഡിസപ്പിയറിംഗ് മെസേജുകളില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് വാട്സ്‌ആപ്പ്.

ഡിസപ്പിയറിംഗ് മോഡിലുള്ള ചാറ്റുകളിലെ പ്രധാനപ്പെട്ട മെസേജുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ വാട്സ്‌ആപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഡിസപ്പിയറിംഗ് മെസേജുകള്‍ സൂക്ഷിക്കാന്‍ ‘കെപ്റ്റ് മെസേജ്’ എന്ന ഫോള്‍ഡറാണ് വാട്സ്‌ആപ്പ് അവതരിപ്പിക്കുന്നത്. ഈ ഫോള്‍ഡറില്‍ പ്രധാനപ്പെട്ട മെസേജുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അധികം വൈകാതെ തന്നെ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

ഡിസപ്പിയറിംഗ് മോഡിലുള്ള ചാറ്റുകളിലെ പ്രധാനപ്പെട്ട മെസേജുകള്‍ മറ്റുള്ളവയ്ക്കൊപ്പം ഡിലീറ്റ് ചെയ്യപ്പെടുന്നത് ഈ ഫീച്ചറിന്റെ പോരായ്മയാണ്. എന്നാല്‍, വാട്സ്‌ആപ്പ് പുതിയ സംവിധാനം അവതരിപ്പിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും.

Related Articles

Back to top button