IndiaLatest

ഹെലികോപ്റ്റര്‍ ദുരന്തം: വരുണ്‍ സിങ്ങിന് ചര്‍മ്മം വെച്ച്‌ പിടിപ്പിക്കും

“Manju”

ബെംഗളൂരു: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന് ചര്‍മ്മം വെച്ച്‌ പിടിപ്പിക്കുന്നു. ഇദ്ദേഹത്തിന് വെച്ച്‌ പിടിപ്പിക്കാനുള്ള സ്‌കിന്‍ ഗ്രാഫ്റ്റ് ബെംഗളൂരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്‌കിന്‍ ബാങ്ക് ആണ് കൈമാറിയത്. നിലവില്‍ വ്യോമസേന കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷപെട്ട ഏക വ്യക്തിയാണ് വരുണ്‍ സിങ്.

വരുണ്‍ സിങ്ങിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ആശുപത്രിയില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ചര്‍മ്മം വെച്ച്‌ പിടിപ്പിക്കാനുള്ള സാധ്യത തേടുന്നത്. നിലവില്‍ എത്തിച്ച സ്‌കിന്‍ ഗ്രാഫ്റ്റ് അദ്ദേഹത്തിന് വെച്ച്‌ പിടിപ്പിച്ചതിന് ശേഷം കൂടുതല്‍ ആവശ്യമാണെങ്കില്‍ മുംബൈയിലെയോ, ചെന്നൈയിലെയോ സ്‌കിന്‍ ബാങ്കുകളില്‍ നിന്ന് വാങ്ങാനാണ് തീരുമാനം.

അതേസമയം, ഇപ്പോള്‍ എത്തിച്ചിരിക്കുന്ന ചര്‍മ്മം ഉടന്‍ വെച്ച്‌ പിടിപ്പിക്കാനാകില്ലെന്ന് സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനായ ഡോ.ഗുണശേഖര്‍ വുപ്പുലപതി പറഞ്ഞു. ചില രാസപ്രക്രിയകളിലൂടെയാണ് ചര്‍മ്മം സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ എട്ട് ആഴ്ച വരെയെങ്കിലും ഇതിന് സമയം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button