InternationalLatest

രവീന്ദ്ര ജഡേജയ്‌ക്ക് ഇന്ന് ശസ്‌ത്രക്രിയ

“Manju”

രവീന്ദ്ര ജഡേജയ്‌ക്ക് ഇന്ന് ശസ്‌ത്രക്രിയ; ബ്രിസ്‌ബേൻ ടെസ്റ്റിൽ കളിക്കില്ല

ശ്രീജ.എസ്

സിഡ്‌നി: സിഡ്നിയില്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് ഇന്ന് ശസ്‌ത്രക്രിയ. ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ ജഡേജയുടെ കൈവിരലിന് പൊട്ടലേറ്റിരുന്നു .ഇതേത്തുട‍ര്‍ന്ന് ജഡേജ രണ്ടാം ഇന്നിംഗ്സില്‍ പന്തെറിഞ്ഞിരുന്നില്ല. ശസ്‌ത്രക്രിയക്ക് ശേഷം ജഡേജയ്ക്ക് നാലാഴ്‌ച എങ്കിലും വിശ്രമം വേണ്ടിവരും. ഇതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും ജഡേജയ്ക്ക് കളിയ്ക്കാന്‍ കഴിയില്ല.

ഫെബ്രുവരി അഞ്ചിനാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് തുടങ്ങുക. ജഡേജയ്‌ക്ക് പകരം ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ പേസര്‍ ഷ‍ാര്‍ദുല്‍ താക്കൂറിനെ പരിഗണിക്കാനാണ് സാധ്യത . അതെ സമയം പരിക്കിനെ അവഗണിച്ചും സിഡ്‌നിയിലെ അവസാന ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഡ്രസിംഗ് റൂമില്‍ പാഡണിഞ്ഞിരുന്നു ജഡേജ. ടീമിനെ തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കേണ്ട സാഹചര്യം വന്നാല്‍ വേദനസംഹാരി ഇഞ്ചക്ഷന്‍ വച്ചശേഷം ജഡേജ ബാറ്റിംഗിന് ഇറങ്ങും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അശ്വിന്‍-വിഹാരി സഖ്യം സമനില സമ്മാനിച്ചപ്പോള്‍ ജഡേജയ്‌ക്ക് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല.

Related Articles

Back to top button