KeralaLatest

വാഹനങ്ങളിൽ നിയമ പ്രകാരം അനുമതിയുളള മാറ്റങ്ങൾ

“Manju”

ശ്രീജ.എസ്

വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനു പിഴ ഈടാക്കുന്നുവെന്നതു വ്യാജപ്രചാരണമാണെന്നും നിയമങ്ങളില്‍ മാറ്റമില്ലെന്നും മോട്ടര്‍ വാഹനവകുപ്പ് അറിയിച്ചു. വാഹനത്തില്‍ മാറ്റം വരുത്താന്‍ നിയമപ്രകാരം അനുമതിയുള്ളത്. വാഹനത്തിനു പുറത്തേക്കു തള്ളിനില്‍ക്കുന്ന അലോയ് വീലുകള്‍ നിയമവിരുദ്ധമാണ്. വാഹനങ്ങളുടെ കുറഞ്ഞ മോഡലുകളില്‍ ഉയര്‍ന്ന മോഡലുകളുടെ ടയര്‍ ഘടിപ്പിക്കുന്നതിനു തടസ്സമില്ല. ക്രാഷ് ബാറുകള്‍ മുന്‍വശത്തും പിന്നിലും വാഹനത്തിന്റെ ബംപറില്‍ ബുള്‍ബാറുകള്‍, ക്രാഷ് ബാറുകള്‍ ഘടിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. ഗ്ലാസുകളില്‍ കൂളിങ് പേപ്പര്‍ വാഹനത്തിന്റെ മുന്‍പിന്‍ ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തുന്ന ടിന്റഡ് ഗ്ലാസുകള്‍ ഒട്ടിക്കാം . എന്നാല്‍ കാഴ്ച മറയ്ക്കുന്ന കൂളിങ് സ്റ്റിക്കര്‍ പാടുള്ളതല്ല. ഗ്ലാസുകളില്‍ കര്‍ട്ടന്‍ സര്‍ക്കാര്‍ വാഹനം ഉള്‍പ്പെടെ ഒരു വാഹനത്തിലും കര്‍ട്ടന്‍ പാടില്ല. സെഡ് ക്ലാസ് സുരക്ഷയുള്ള വിഐപികള്‍ക്കു സെക്യൂരിറ്റിയുടെ ഭാഗമായി കര്‍ട്ടന്‍ ഉപയോഗിക്കാം.

സ്റ്റിക്കര്‍ ഡോക്ടര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ജോലി സംബന്ധമായ സ്റ്റിക്കറുകള്‍ അനുവദനീയമാണ്. എന്നാല്‍ മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വലിയ സ്റ്റിക്കര്‍ അനുവദിക്കില്ല. സര്‍ക്കാരിന്റെ ബോര്‍ഡ് അനുവാദമില്ലാതെ വയ്ക്കാന്‍ പാടുള്ളതല്ല.

Related Articles

Back to top button