India

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ 2021 തുടക്കത്തില്‍ എത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി

“Manju”

ശ്രീജ.എസ്

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് മൂന്ന് വാക്‌സിനുകളുടെ പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം തന്നെ വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണ്‍ ഒരു ചരിത്ര തീരുമാനമായിരുന്നു. മഹാമാരിയോട് സര്‍ക്കാര്‍ വളരെ വേഗമാണ് പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിച്ചെന്നും മന്ത്രി പറഞ്ഞു.ഇന്ത്യയില്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള പിപിഇ കിറ്റ്, ഓക്‌സിജന്‍ മാസ്‌ക്, വെന്റിലേറ്ററുകള്‍ എന്നിവക്ക് ക്ഷാമമുണ്ടാവുമെന്നായിരുന്നു നടന്ന പ്രചരണം. അത് തെറ്റാണെന്ന് ബോധ്യമായതായും മന്ത്രി പറഞ്ഞു.

Related Articles

Back to top button